Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Sacred Heart Shrine,Perinchery

news & Events

  • പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ മാസാദ്യവെള്ളിയാഴ്ചകളിൽ ഈശോയുടെ ദിവ്യാഹ്വാന പ്രകാരമുള്ള തിരുഹൃദയ ഭക്തിയാചരണം. രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും പാട്ടുകുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക തിരുഹൃദയ ഊട്ട്. സാധാരണ വെള്ളിയാഴ്ചകളിൽ - രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും കുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക നേർച്ച കഞ്ഞി വിതരണം. അനുഗ്രഹദായകമായ തിരുകർമ്മങ്ങളിലേക്ക് ഏവർക്കും സ്വാഗതം.   

Sangadanakal

ലീജിയൻ ഓഫ് മേരി

1989 ആഗസ്റ്റ് 5-ാo തിയതി ബഹുമാനപ്പെട്ട റവ. ഫാ. ജോളി ചിറമ്മലി‌‍ന്റെ‍ സാന്നിദ്ധ്യത്തില്‍ ലീജിയൻ ഓഫ് മേരി സംഘടന ആരംഭിച്ചു. സംഘടനയുടെ പേര് “അമലോത്ഭവ നാഥ” എന്നാണ്. 12 അംഗങ്ങളായി തുടങ്ങിയ സംഘടനയില്‍ ഇപ്പോള്‍ 30 പേര്‍ ഉണ്ട്. ഈ വർഷം 25-ാo ജൂബിലി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

പ്രവർത്തനങ്ങള്‍

ഭവനസന്ദർശനം, ആശുപത്രി സന്ദർശനം, മരിച്ച വ്യക്തികളുടെ ഭവനം സന്ദർശിച്ച് പ്രാർത്ഥിക്കുക, മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുക, സ്തോത്രകാശ് പിരിക്കുക, ഭക്ഷണം, വസ്ത്രം, ധനസഹായം ചെയ്യുക എന്നിവയാണ്.

മാതൃസംഘം

2001 – ഒക്ടോബറില്‍ റവ. ഫാ. ഡേവിസ് ചിറമ്മലി‌‍ന്റെ‍ കാലഘട്ടത്തിലാണ് ഈ ദേവാലയത്തില്‍ ആദ്യമായി മാതൃസംഘം രൂപീകൃതമായത്.

‘അമ്മ! കുടുംബത്തിന്റെ വിളക്ക്’ എന്നാണ് മാതൃസംഘത്തിന്റെ ആപ്തവാക്യം. ഭാര്യ, കുടുംബിനി, അമ്മ എന്നീ നിലകളിൽ ഉത്തമയായി ജീവിക്കുന്നതിനും ആത്മീയകാര്യങ്ങളിൽ കുടുംബത്തെ നയിക്കുന്നതിനും സ്ത്രീയെ പ്രാപ്തയാക്കുന്നതാണ് മാതൃസംഘം. ഇപ്പോൾ മാതൃസംഘത്തിൽ 35 അംഗങ്ങൾ ഉണ്ട്.

പ്രാർത്ഥന ഗ്രൂപ്പ്‌

തുടക്കം - 1991, അംഗങ്ങൾ - 35
ലക്ഷ്യം

എല്ലാവരും കർത്താവിനെ തിരിച്ചറിയാനും അവന്റെ സ്നേഹം അനുഭവിച്ചറിയാനും വേണ്ടി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക. മറ്റുള്ളവരുടെ നിയോഗങ്ങളെ സമർപ്പിച്ച്‌ മദ്ധ്യസ്ഥ പ്രാർത്ഥന സജീവമാക്കുന്നു.

ഗായകസംഘം

ദേവാലയത്തിലെ വിശുദ്ധഗീതത്തിന് നേതൃത്വം കൊടുക്കുന്ന സംഘം എന്ന നിലയിൽ ചർച്ച് ക്വയറിന്റെ ആദ്ധ്യാത്മികത കൗദാശിക ജീവിതത്തിൽ പ്രത്യേകിച്ച് വി. കുർബാനയിൽ കേന്ദ്രികൃതമാണ്. ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് സജീവ പങ്കാളിത്തം ഉറപ്പിക്കുവാന്‍ ഗായകസംഘം അവിഭാജ്യഘടകമായി പ്രവർത്തിക്കുന്നു.

മദ്ധ്യസ്ഥർ‍

“പരിശുദ്ധാത്മാവിന്റെ വീണ” എന്നറിയപ്പെടുന്ന പൗരസ്ത്യ സഭാപിതാവായ മാർ എഫ്രേമും രക്തസാക്ഷിണിയായ വി. സിസിലിയുമാണ്.

ക്വയർ ഡേ‍

എല്ലാ വർഷവും വി. സിസിലിയുടെ തിരുനാൾ ദിനമായ നവംബർ 22-ന് ക്വയർ ഡേ ആചരിക്കുന്നു.

തിരുബാലസഖ്യം

ഉണ്ണിശോയുടെ കൊടിക്കീഴിലും മാർപാപ്പയുടെ സംരക്ഷണത്തിലും മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരായ ബാലികാബാലന്മാരുടെ ലോകവ്യാപകമായ ഒരു പൊന്തിഫിക്കൽ സംഘടനയായ തിരുബാലസഖ്യം 2010 ഫെബ്രുവരി 12 ന് പെരിഞ്ചേരി തിരുഹൃദയ ദേവാലയത്തിൽ ആരംഭിച്ചു.

ഇപ്പോൾ 58 അംഗങ്ങൾ ഉണ്ട്. ഇവർ എല്ലാ ശനിയാഴ്ചയും ഒത്തുകൂടി പ്രാർത്ഥിക്കുകയും മീറ്റിംഗ് കൂടുകയും ചെയ്യുന്നു.

"കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കട്ടെ" എന്ന ആദർശവാക്യം അനുസരിച്ച് ഇവരുടെ കഴിവിനൊത്ത് ഓരോ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.

"തിന്മയെ നന്മ കൊണ്ട് കീഴടക്കുക" എന്ന മുദ്രാവാക്യം ഏറ്റെടുത്ത്, ഈ കുഞ്ഞുങ്ങൾ ഇവരെ വേദനിപ്പിക്കുന്നവർക്കുവേണ്ടിയും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും നിരന്തരം പ്രാർത്ഥിക്കുന്നു. അങ്ങനെ എല്ലാവരെയും ഈശോയുടെ സ്നേഹത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കുന്നു.

സീനിയർ സി.എൽ.സി.

മറിയം വഴി ക്രിസ്തുവിലേക്ക് മുന്നേറുന്ന ഒരു യുവജനസംഘടനയാണ് ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി ( സി.എൽ.സി ). ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച് വിനയത്തിലും ദാരിദ്ര്യത്തിലും അവിടത്തെ പിഞ്ചെല്ലാൻ പ്രതിജ്ഞാബദ്ധരായി സേവനം കൊണ്ട് ജീവിതത്തെ പ്രകാശിപ്പിക്കുന്നു. പരിശുദ്ധ മറിയത്തെ മാതൃകയും മദ്ധ്യസ്ഥയുമായി അംഗീകരിച്ച് മറിയത്തെപോലെ സമ്പൂർണ്ണമായിട്ടും സമഗ്രമായിട്ടും തങ്ങളെല്ലാം സമൂഹത്തിനും ദൈവത്തിനുമായി സമർപ്പിക്കുന്ന സംഘടനയാണിത്. പരിശുദ്ധ കന്യകാമറിയവും വി. ഇഗ്നേഷ്യസ് ലയോളയുമാണ്‌ സ്വർഗ്ഗീയ മദ്ധ്യസ്ഥർ‍.

ജൂനിയർ‍ സി.എല്‍.സി.

സീനിയർ‍ സി.എല്‍.സി. യോട് ചേർന്ന് ജൂനിയർ‍ സി.എല്‍.സി. സജീവമായി പ്രവർത്തിച്ചു വരുന്നു.

കെ.സി.വൈ.എം

ആരംഭം – 08 / 08 / 2007, മദ്ധ്യസ്ഥന്‍ - വി. തോമസ്‌ മൂര്‍, അംഗങ്ങള്‍ - 40
ലക്ഷ്യം

ക്രൈസ്തവ ആദർശങ്ങളിലധിഷ്ഠിതമായി കത്തോലിക്കാ യുവജനങ്ങളുടെ സമഗ്ര വികസനവും സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും.

്പ്രവർത്തനങ്ങൾ

1. എല്ലാമാസത്തിലും നാലാമത്തെ ഞായറാഴ്ച മീറ്റിംഗ് കൂടുന്നു.

2. യുവജനങ്ങൾക്കുവേണ്ടി ക്യാമ്പുകൾ നടത്തുന്നു.

3. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു.

മാർഗ്ഗം

ക്രൈസ്തവാദർശങ്ങളിലടിസ്ഥാനമായി കത്തോലിക്കാ യുവജനങ്ങളുടെ സമഗ്രവികസനം.

കാരിസം

സംഘടിതവും, വീരോചിതവുമായ സാക്ഷ്യത്തിലൂടെ സാമൂഹിക അടിമത്തങ്ങൾക്കെതിരെ പോരാടി ദൈവരാജ്യം സ്ഥാപിക്കുക.

തിരുഹൃദയ സഖ്യം

എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും തിരുഹൃദയ ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നു. രാവിലെ 6:30 നും വൈകീട്ട് 5:30 നും പാട്ടുകുർബാ‍ന, ലദീഞ്ഞ്, തിരുഹൃദയ നൊവേന എന്നിവ ഉണ്ടായിരിക്കും. 10 മണിക്ക് ആഘോഷകരമായ പാട്ടുകുർബാന, തിരുഹൃദയ സന്ദേശം, ലദീഞ്ഞ്, തിരുഹൃദയ നൊവേന, ആരാധന, പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകള്‍, ദിവ്യകാരുണ്യ പ്രദക്ഷിണം, കൈവയ്പ്പ് ശുശ്രൂഷ, വാഹനവെഞ്ചിരിപ്പ്, തുടർന്ന് 10000 ത്തോളം പേർക്ക് സൗഖ്യദായക ഊട്ടും നടത്തിവരുന്നു. അന്നേദിവസം തിരുഹൃദയ സന്നിധിയില്‍ 50 ഓളം പേര്‍ എല്ലാ മാസവും രക്തദാനവും അനാഥാലയങ്ങൾ, അഭയകേന്ദ്രങ്ങൾ‍ പോലുള്ള സ്ഥലങ്ങളിലേക്ക് 500 പേർക്ക് അന്നദാനവും നടത്തുന്നു. 2014 ഒക്ടോബറില്‍ സമാരംഭിച്ച ജീവകാരുണ്യ പ്രവർത്തനമാണിത്.

സ്നേഹനിധി

ആരംഭം - 14/7/2001, മദ്ധ്യസ്ഥ - അമലോത്ഭവ മാതാവ്, അംഗങ്ങള്‍ - 210

സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് സംഘടനയിലുള്ളവർക്ക് സാമ്പത്തിക സഹായം (ലോണ്‍) നൽകിക്കൊണ്ട് ഇടവകയിൽ‍ പ്രവർത്തനങ്ങള്‍ നടത്തുന്നു.

വിൻസന്റ് ഡി പോള്‍ സംഘടന (വനിത)

19/ 5/ 2002 ല്‍ 14 അംഗങ്ങളോടു കൂടി വിൻസന്റ് ഡി പോള്‍ “ലിറ്റില്‍ ഫ്ലവർ‍” വനിത കോണ്‍ഫ്രൻസ് ആരംഭിച്ചു.

്പ്രവർത്തനങ്ങൾ

5 ദത്തു കുടുംബങ്ങൾക്ക് മാസംതോറും 800/- രൂപ വീതം സഹായം കൊടുക്കുന്നു. ഒരു പാവപ്പെട്ട വിദ്യാർത്ഥിനിയെ ദത്ത് എടുത്ത് പഠിപ്പിക്കുന്നു. ഇടവകയിലെ സാധുകുടുംബങ്ങളേയും, രോഗികളായി കിടക്കുന്ന മക്കളേയും സന്ദർശിച്ച് സഹായം കൊടുക്കുന്നു. സെപ്തംബർ‍ മാസത്തില്‍ മദ്ധ്യസ്ഥനായ വി. വിൻസന്റ് ഡി പോളിന്റെ തിരുനാളിന് യൂണിറ്റിലെ സാധുകുടുംബങ്ങൾക്ക് അരിയായും വസ്ത്രമായും വിതരണം ചെയ്യുന്നു. കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പുസ്തകം, പേന, എന്നിവ കൊടുക്കുന്നു. ഓശാന ഞായറാഴ്ച ഇടവകയിലെ കിടപ്പുരോഗികളായ മക്കൾക്ക് ‌ വേണ്ടി നടത്തുന്ന കുമ്പസാരം, കുർബാന, എന്നിവയിൽ‍ അവരെ പങ്കെടുപ്പിക്കുകയും തുടർന്ന് നടത്തുന്ന സ്നേഹവിരുന്നിലേക്ക് ആ വ്യക്തികളെ ക്ഷണിക്കുകയും അതിനുശേഷം വീട്ടിലേക്ക്‌ യാത്രയാക്കുകയും ചെയ്യുന്നു. ക്രിസ്തുമസ്സിന് ദത്തുകുടുംബങ്ങൾക്കും യൂണിറ്റിലെ പാവപ്പെട്ട മറ്റു കുടുംബങ്ങൾക്കും കേക്കും മറ്റു സാധനങ്ങളും വിതരണം ചെയ്യുന്നു.

കത്തോലിക്കാ കോണ്‍ഗ്രസ്

നമ്മുടെ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായി ഇടവകയില്‍ ‘കത്തോലിക്കാ കോണ്‍ഗ്രസ്’ എന്ന സമുദായ സംഘടന രൂപീകരിച്ചു. ഓരോ കുടുംബകൂട്ടായ്മ യൂണിറ്റ് ഭാരവാഹികളെ യൂണിറ്റില്‍ രൂപീകരിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഭാരവാഹികളാക്കുകയും ചെയ്തു.

സോഷ്യൽ ഫോറം

ഇടവകയിൽ സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാ സംഘടനകളിൽ നിന്നും ഓരോ വ്യക്തികളെ അംഗങ്ങളാക്കി ‘സോഷ്യൽ ഫോറം’ രൂപീകരിച്ചു.

സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോള്‍ സേക്രഡ് ഹാർട്ട് കോണ്‍ഫ്രൻസ് പെരിഞ്ചേരി

പെരിഞ്ചേരി ഇടവകയില്‍ പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള സംഘടനയാണ് വിൻസന്റ് ഡി പോള്‍ സൊസൈറ്റി. 29-10-1969 ല്‍ റവ. ഫാ. ജോസഫ്‌ കാക്കശ്ശേരി വികാരിയായിരിക്കുമ്പോഴാണ് സംഘടന രൂപീകൃതമായത്. പ്രഥമ പ്രസിഡന്റ് ബ്ര. ടി.എ. മാത്യുവും പ്രഥമസെക്രട്ടറി ബ്ര. എം.ഒ. ഫ്രാൻസീസും തുടർച്ചയായി ഇപ്പോഴും പ്രവർത്തിച്ചുവരികയാണ്.

ഇടവക അതിർത്തിക്കുള്ളിലെ നാനാജാതി മതസ്ഥരായ നിരവധി കുടുംബങ്ങൾക്ക്് താങ്ങും തണലുമായി വർത്തിക്കുവാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യസഹായം ചികിത്സ, വിദ്യാഭ്യാസം, പുര റിപ്പയർ‍, വിവാഹസഹായം, കക്കൂസ് നിർമ്മാണം, തൊഴില്‍ സഹായം, പശു വിതരണ പദ്ധതി, ആടുവിതരണം, ഫലവൃക്ഷതൈ വിതരണം, വസ്ത്രവിതരണം, തുടങ്ങി വിവിധ മേഖലകളില്‍ പ്രവർത്തിച്ചുകൊണ്ട് യേശുവിന്റെ സ്നേഹത്തെ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കാനും സഭയ്ക്ക് സാക്ഷ്യമായിത്തീരാനും സംഘടനയ്ക്ക് സാധ്യമായിട്ടുണ്ട്.

മേൽപറഞ്ഞ സഹായ പദ്ധതികൾക്ക് പുറമേ ഇപ്പോൾ‍ ഒരു കുടുംബത്തിന് 2000-കയും, പത്ത് കുടുംബങ്ങൾക്ക് 1000-ക വീതവും ഒരു കുടുംബത്തിന് 600-കയും പ്രതിമാസം കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. ഇടവകയിലെ ഉദാരമതികളായ വ്യക്തികളും സംഘം മെമ്പർമാരും സ്പോണ്‍‌സർ‍ ചെയ്തുകൊണ്ടാണ് ഈ തുകകൾ‍ കണ്ടെത്തുന്നത്.

എല്ലാ ഞായറാഴ്ചയും യോഗം നടത്തുകയും സഹായങ്ങൾ‍ അതാതു ഭവനങ്ങളിൽ‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന പതിവ് കൃത്യമായി പാലിച്ചു വരുന്നു. ഭൂരിഭാഗം മെമ്പർമാരും അനുദിനം ദിവ്യപൂജയില്‍ പങ്കെടുക്കുന്നവരും ഇടവകയിലെ മറ്റു പല കാര്യങ്ങളിലും നേതൃത്വം കൊടുക്കുന്നവരുമാണ്.

നാൽപത് വർഷത്തോളമായി നടത്തിവരുന്ന വിൻസെൻഷ്യൻ തയ്യൽ‍ പരിശീലനകേന്ദ്രം മുഖേന ആയിരക്കണക്കിന് വനിതകൾക്ക് തൊഴിൽ‍ പരിശീലനം നൽകിക്കഴിഞ്ഞു.

പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ താഴെ പറയുന്നവർ അംഗങ്ങളായുള്ള സോഷ്യൽ ഫോറം രൂപികരിച്ചു .

1. നടത്ത് കൈക്കാരൻ ലാസർ വള്ളൂപ്പാറ
2. പ്രതിനിധിയോഗം പ്രവീണ്‍ പോൾ
3. കേന്ദ്രസമിതി ജോയ് മുത്തുപിടിക
4. സിസ്റ്റർ മദർ സുപീരിയർ
5. സെന്റ് വിൻസന്റ് ഡി പോള്‍ ജോണ്‍സണ്‍ മുത്തുപിടിക
6. സ്നേഹനിധി മെറീന ഡേവിസ്
7. സ്നേഹനിധി എൽസി ആന്റോ
8. ബ്ലഡ്ഫോറം ജസ്റ്റിൻ മൂലപറമ്പിൽ
9. കാരുണ്യനിധി ജോസ് മുത്തുപിടിക
10. തിരുഹൃദയ സഖ്യം സാബു മൂരിയാടൻ
11. കെ.സി.വൈ.എം വിവേക് റാഫേൽ
12. സി എൽ സി ഷന്റൊ കെ വി
13. നോമിനേഷൻ വർഗ്ഗീസ് കുനംപിലാവ്
14. നോമിനേഷൻ സോഫി ഫ്രാൻസിസ്
15. നോമിനേഷൻ ജോസ് തെക്കിനീയത്ത്
16. നോമിനേഷൻ ബെന്നി പൊറുത്തൂർ
17. നോമിനേഷൻ ലിസി ഡേവിസ് ചിറമമൽ

Holy Mass Timing »

Ordinary days

First Friday

Friday

Sunday

6:00 am, 7:15 am
 

5:45 am, 7:15 am, 10:00 am, 6:00 pm

5:45 am, 7:15 am, 10:00 am, 6:00 pm

5:30 am, 7:00 am, 10:15 am, 6:00 pm

Top