യേശു അഭിലഷിച്ച ഐക്യവും, കൂട്ടായ്മയും ഒന്നിച്ചിരുന്നുള്ള പ്രാർത്ഥനയും, ആശയവിനിമയവും പങ്കുവെക്കലും എന്ന ഉദ്ദേശത്തോടെ 825 വീടുകളുള്ള പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രം 24 കുടുംബകൂട്ടായ്മ യൂണിറ്റു കൊണ്ട് സമ്പുഷ്ടമാണ്. ബഹുമാനപ്പെട്ട വികാരിയച്ചനും, 24 യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 168 കൂട്ടായ്മ ഭാരവാഹികളും, 9 കേന്ദ്രസമിതി ഭാരവാഹികള്‍ അടങ്ങുന്ന ശക്തമായ നേതൃത്വനിരയാണ് ഈ ദേവാലയത്തിനുള്ളത്.
പ്രവർത്തനങ്ങള്‍
കുടുംബങ്ങളിലും, കുടുംബങ്ങള്‍ ചേർന്ന ഇടവകയിലും, ആദിമ ക്രൈസ്തവസഭയുടെ ചൈതന്യത്തില്‍ കൂട്ടായ്മയെ വളർത്തുക, ക്രിസ്തീയ കൂട്ടായ്മയും പങ്കുവെക്കലും വഴി സുവിശേഷത്തിന്റെ സജീവസാക്ഷികളാവുക, ഇടവകയുടെ സർവ്വോന്മുഖമായ വളർച്ചക്കുവേണ്ടി പ്രവർത്തിക്കുന്ന അടിസ്ഥാനവേദിയാവുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന പ്രവർത്തനങ്ങള്‍. ഇടവക തലത്തില്‍ കുടുംബകൂട്ടയ്മയിലൂടെ പ്രാവർത്തികമാക്കേണ്ട വിവിധ കർമ്മപരിപാടികൾക്ക് രൂപം കൊടുക്കുകയും, യൂണിറ്റുകൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നൽകുകയും, വിവിധയൂണിറ്റുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും, അവയെ ഇടവകതലത്തില്‍ ഏകോപിപ്പിക്കുകയും, അവ കൃത്യമായി നടപ്പിലാക്കികൊണ്ട് കുടുംബകൂട്ടായ്മക്ക്, ഒരു കൈത്താങ്ങാവാന്‍ ഇടവക കേന്ദ്രസമിതി ശ്രമിച്ചു വരുന്നു. 3 ഞായറാഴ്ച്ചകളിലായി ഓരോ മണിക്കൂർ ചിലവഴിക്കുന്ന ഓരോ കുടുംബയൂണിറ്റിലേയും മീറ്റിങ്ങില്‍ പ്രാർത്ഥനാശുശ്രൂഷക്കുശേഷം കുടുംബനാഥന്‍ സ്വാഗതവും, സെക്രട്ടറി റിപ്പോർട്ടും,
ട്രഷറർ വരവ് ചെലവ് കണക്കുകളും, കൂട്ടായ്മയില്‍ നിന്ന് സഭാവാർത്ത, ലോകവാർത്ത, ഇടവകവാർത്ത, രൂപതാവാർത്ത, മറ്റു ലഘുവിനോദങ്ങള്‍, ജന്മദിനം, വിവാഹവാർഷികം, എന്നിവക്ക് സമ്മാനങ്ങള്‍ നൽകിയും, സഭാപരമായ സാമൂഹിക കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുകയും ചെയ്യുന്നു.