പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ മാസാദ്യവെള്ളിയാഴ്ചകളിൽ ഈശോയുടെ ദിവ്യാഹ്വാന പ്രകാരമുള്ള തിരുഹൃദയ ഭക്തിയാചരണം.
രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും പാട്ടുകുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക തിരുഹൃദയ ഊട്ട്.
സാധാരണ വെള്ളിയാഴ്ചകളിൽ - രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും കുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക നേർച്ച കഞ്ഞി വിതരണം.
അനുഗ്രഹദായകമായ തിരുകർമ്മങ്ങളിലേക്ക് ഏവർക്കും സ്വാഗതം.   
Prathinidi
പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിന്റെ നെടുതൂണായ പള്ളി പ്രതിനിധിസഭ 50 അംഗങ്ങള്‍ ഉൾക്കൊള്ളുന്നതാണ്. ഇടവകയുടെ പൊതുവായ സ്ഥിതി ചർച്ച ചെയ്യുന്നതിനും, തീർത്ഥാടനകേന്ദ്രത്തിന്റെ സമഗ്രമായ വളർച്ചക്ക് ഉപകാരപ്രദമായ ആശയങ്ങളും, നിർദ്ദേശങ്ങളും സ്വീകരിക്കുകയും അവയിന്മേല്‍ തീരുമാനങ്ങള്‍ എടുക്കുന്നതും പ്രതിനിധിസഭയാണ്. പ്രത്യേക ലക്ഷ്യത്തിനായി പ്രത്യേകകമ്മിറ്റികളും, കമ്മീഷനുകളും രൂപവൽക്കരിക്കാനുള്ള അധികാരം പ്രതിനിധിയോഗത്തിനുള്ളതാണ്. എല്ലാ മാസവും 3-ാമത്തെ ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം പ്രതിനിധിസഭ സമ്മേളിക്കുന്നു.