Update your browser to view this website correctly.
തിരുഹൃദയ ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചയും ഭജനഗാനത്തോടുകൂടി ആരംഭിക്കുന്ന വിശ്വാസപരിശീലനത്തിൽ, വിദ്യാർത്ഥികളുടെ വ്യത്യസ്ത ജീവിതതലങ്ങളിലുള്ള വളർച്ചക്കും ഊന്നൽ നൽകുന്നു. അതിനായി വിദ്യാർത്ഥികളെ പ്രാർത്ഥിക്കാനും ജീവകാരുണ്യത്തിന്റെ ഭാഗമായി വേദനിക്കുന്ന കൂട്ടുകാര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച്, അതിലൂടെ ഒരു ധനസഹായം നൽകാനും, പ്രകൃതിയില്‍ ദൈവത്തെ കാണാനും, കൃഷിയെ സ്നേഹിക്കാനും, പരിശീലനം നൽകി വരുന്നു. സാമൂഹ്യസേവനത്തിനായി രോഗീസന്ദർശനം, രക്തദാനം, പൊതിച്ചോറുവിതരണം എന്നിവയിലും വിദ്യാർത്ഥികള്‍ സഹകരിക്കുന്നു. വിദ്യാർത്ഥികളുടെ സ്വഭാവരൂപികരണം ലക്ഷ്യമാക്കി ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മീഡിയ ക്ലാസ് നടത്തുന്നു. കലാ- സാഹിത്യങ്ങളിലുള്ള വളർച്ചക്കായി വിദ്യാർത്ഥികളെ കയ്യെഴുത്ത് മാസികയിലും, പൂക്കളമത്സരത്തിലും പങ്കെടുക്കുകയും ചെയ്യുന്നു.
വിശ്വാസപരിശീലനത്തിലൂടെ കുട്ടികളുടെ അത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങള്‍ വികാരിയച്ചനും, പ്രധാന അദ്ധ്യാപകനും, മതാദ്ധ്യാപകരും, പി.ടി.എ. യും നടത്തിവരുന്നുന്നത് ഇടവകയുടെ ഉന്നമനത്തിന് സഹായകമാകുന്നു.