Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Sacred Heart Shrine,Perinchery

news & Events

  • പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ മാസാദ്യവെള്ളിയാഴ്ചകളിൽ ഈശോയുടെ ദിവ്യാഹ്വാന പ്രകാരമുള്ള തിരുഹൃദയ ഭക്തിയാചരണം. രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും പാട്ടുകുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക തിരുഹൃദയ ഊട്ട്. സാധാരണ വെള്ളിയാഴ്ചകളിൽ - രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും കുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക നേർച്ച കഞ്ഞി വിതരണം. അനുഗ്രഹദായകമായ തിരുകർമ്മങ്ങളിലേക്ക് ഏവർക്കും സ്വാഗതം.   

Our History

തിരുഹൃദയദേവാലയം പെരിഞ്ചേരി

തിരുഹൃദയ ദൈവാലയം - പെരിഞ്ചേരി (അന്ന്) പെരിഞ്ചേരി തിരുഹൃദയ ദൈവാലയം ഒല്ലൂർ മഹാഇടവകയുടെ ഭാഗമായിരുന്നു. മാലാഖയുടെ മദ്ധ്യസ്ഥതയിലുള്ള ആ മഹാഇടവകയിൽ നിന്ന് 1903- ലാണ് പെരിഞ്ചേരി ഗ്രാമപ്രദേശത്ത് തിരുഹൃദയ ദൈവാലയ പ്രതിഷ്ഠ നടന്നുവെന്ന് രേഖകളില്‍ സാക്ഷ്യപ്പെടുത്തുന്നത്. അന്നുമുതല്‍ ദിവ്യബലിയര്‍പ്പണവും തിരുഹൃദയഭക്തി ആചരണവും നടന്നുപോന്നു.

തിരുഹൃദയ പ്രതിഷ്ഠ നടത്തുന്ന‍ പള്ളിയുടെ മദ്ബഹയക്ക് മുകള്‍ ഭാഗം ഓടുകൊണ്ടു പണി തീര്‍ത്തെങ്കിലും ബാക്കിയുള്ള സ്ഥലങ്ങള്‍ ഓല മേഞ്ഞതായിരുന്നു. പ്രതിഷ്ഠകഴിഞ്ഞതോടെ തിരുഹൃദയത്തിന്‍റെ കൃപാരവത്താല്‍ ഇവിടുത്തെ നിവാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ഉണ്ടായി തുടങ്ങിയെന്നത് പിന്നീടുണ്ടായ പടവുകള്‍ വിളിച്ചറിയിക്കുന്നു. 1913 ആയപ്പോഴേക്കും പളളിക്കുതന്നെ ചെറിയതോതില്‍ മാറ്റമുണ്ടായി. പിന്നീടുണ്ടായ ഓരോ പതിറ്റാണ്ടുകളും വരുത്തിയ മാറ്റം അത്ഭുതാവഹമാണ്.

ഇന്ന് ശ്രമദാനം എന്ന പേരിലറിയപ്പടുന്ന സേവനപ്രവര്‍ത്തനത്തില്‍‍ അന്ന് പത്താം പണി എന്ന പേരിലറിയപ്പെട്ടിരുന്നത്. സ്വന്തം ഭവനനിര്‍മ്മാണം പോലെ എല്ലാവരും പത്താംപണിയില്‍ പങ്കുചേരുകയും ദൈവാലയം കെട്ടിപ്പൊക്കാന്‍ ഉത്സുകരാകുയും ചെയ്തിരുന്ന കാര്യം പഴമക്കാര്‍ വളരെ ആവേശപൂര്‍വ്വം പറഞ്ഞു കേട്ടിട്ടുണ്ട്. എന്തിനേറെ, പളളിക്കുവേണ്ട കല്ലുവെട്ടുന്നതില്‍ പോലും കാരണവന്‍മാര്‍ ഉത്സുകരായിരുന്നു. 30 ഇഞ്ചു ചുവർവണ്ണത്തിലും 40 അടി ഉയരത്തിലും പണിതുണ്ടാക്കിയ ചുമരുകൾക്കുമീതെ അതിനനുയോജ്യമായ മരത്തിൽ ഓടുമേഞ്ഞു കഴിഞ്ഞപ്പോഴുണ്ടായ അനുഭുതി അവർ വിവരിക്കുമ്പോൾ ആരിലും സന്തോഷമുളവാക്കും.

പിന്നീട്‌ പളളിനടത്തിപ്പിന്റെ കാര്യത്തിലായിരുന്നു പ്രയാസങ്ങള്‍. അതിനവര്‍ യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാന്‍ പദ്ധതിയുണ്ടാക്കി. പിടിയരി പിരിച്ചും, നവധാന്യങ്ങള്‍ സംഭരിച്ചും, പ്രദക്ഷിണവരിയും കൂട്ടി നിത്യദാനച്ചിലവുകള്‍ നിർവഹിച്ചുപോന്നു. കൂടുതെ, പള്ളിപ്പറമ്പിൽ ഓരോരുത്തരുടെ വക തെങ്ങുവെച്ചുപിടിപ്പിക്കാനും തീരുമാനിച്ചു. തെങ്ങ് വലുതാവുകയും ഇടവക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ പള്ളിക്ക് കുറച്ചുകൂട്ടി സ്ഥലം ഉണ്ടാകണമെന്ന ചിന്താഗതിയിലേക്ക് വന്നു. അങ്ങനെ, താല്ക്കാലികമായി ഒരു നടപ്പുരയുണ്ടാക്കി. ഓലമേഞ്ഞുകൊണ്ടായിരുന്നു തുടക്കം. പിന്നീട്, മുൻഭാഗത്ത് മതിലും നിർമ്മിച്ചു.

പുരോഗതിയുടെ പടവുകളിലുടെ യാത്ര തുടർന്നു. സാമ്പത്തിക ഉന്നതി ലക്ഷ്യം വെച്ച് തുടങ്ങിയ പദ്ധതികള്‍ വെണ്ടത്ര വിജയം കണ്ടില്ല. പണമിടപാടുകളുടെ പരാജയം സ്കൂള്‍ കൈമാറ്റത്തില്‍ കലാശിച്ചു. പീന്നിട് പളളിവക സ്കൂള്‍ കടം വീട്ടി ഒല്ലൂര്‍ പള്ളിയിൽനിന്ന് തരികെ ലഭിച്ചു. സ്ഥിരമായി വികാരിമാര്‍ ഇല്ലാതിരുന്ന ഈ ദൈവാലയത്തിലേക്ക് ഒല്ലൂര്‍, മരത്താക്കാര എന്നീ പള്ളികളിൽ നിന്നുള്ള പുരോഹിതമാരായിരുന്നു തിരുകർമ്മങ്ങള്‍ നിർവഹിച്ചുപോന്നിരുന്നത്.

ഇടവകജനത്തിന്റെ പ്രാർത്ഥനയുടെയും നിരന്തരമായ ആവശ്യത്തിന്റെയും ഫലമായി പീന്നിട് സ്ഥിരം വികാരിമാര്‍ നിയമിതരായി. അതോടെ എല്ലാ ഭക്തസംഘടനകളും പ്രവർത്തിച്ചുതുടങ്ങി. 1949 ല്‍‍ വികാരിയായി സ്ഥാനം ഏറ്റെടുത്ത റവ. ഫാ. ജോസഫ്‌ തെക്കിനിയതിന്റെ ശ്രമഫലമായി പള്ളിയകവും നടപ്പുരയും നവീകരിച്ച് ഭംഗിയാക്കുകയും ചെയ്തു. 1965- ല്‍ വികാരിയായി ചാർജെടുത്ത ബഹു. ഫാ. ജോസഫ്‌ കാക്കശേരി നിലവിലുള്ള മദ്ബഹ പൊളിച്ച് ഗാഗുൽത്താ മോഡലില്‍ നിർമ്മിക്കുകയും ചെയ്തു. ഇടവകയുടെ ആത്മീയമായ വളർച്ചക്ക് സിസ്റ്റേഴ്സിന്റെ സേവനം ആവശൃമാണെന്നതിന്റെ വെളിച്ചത്തില്‍ 1965 – ല്‍ തന്നെ പള്ളി വക സ്കൂള്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന് കൈമാറുകയും തുടർന്ന് 1966 ല്‍ ഫെബ്രുവരി 11 ന് എഫ്.സി.സി ൈക്രസ്റ്റ് കിങ്ങ് കോണ്‍വെന്റ് സ്ഥാപിക്കപ്പെടുകയും ചെയ്തു. 1976 ല്‍ വികാരിയായി ചുമതലയേറ്റെടുത്ത ബഹു. ഫാ. പോള്‍ എളങ്കുന്നപ്പുഴയുടെ നേതൃത്വത്തില്‍ പള്ളിയകം, നടപ്പുര എന്നിവ വീണ്ടും നവീകരിച്ച് മനോഹരമാക്കുകയും ചെയ്തു.

കോണ്‍വെന്റിലെ ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂൾ, തൃശൂർ അതിരൂപതയുടെ സ്ഥാപനമായി പ്രവർത്തിക്കുന്ന സെന്റ് ജോസഫ്‌ ഹയർ സെക്കൻണ്ടറി സ്കൂളും ഇടവകയുടെ അതിർത്തിയിൽപ്പെടുന്ന ക്രൈസ്തവ വിദ്യാലയങ്ങളാണ്. ഇടവകാതിർത്തിക്കുള്ളിൽ വിശുദ്ധരുടെ നാമധേയത്തിലുള്ള 7 കപ്പേളകൾ വിവിധ യൂണിറ്റുകളിൽ ഉണ്ടെന്നുള്ളത് ഈ ഇടവകയുടെ പ്രത്യേകതയാണ്.

തിരുഹൃദയ തീർത്ഥാടനകേന്ദ്രം - പെരിഞ്ചേരി (ഇന്ന്)

തൃശൂർ നഗരമദ്ധ്യത്തിൽനിന്നു ഏകദേശം പത്ത് കിലോമീറ്റർ തെക്കുഭാ ഗത്തായി സ്ഥിതിചെയ്യുന്ന ഒല്ലൂർ ഫൊറോനയിൽപ്പെട്ട പെരിഞ്ചേരി ഇടവകയിൽ വടക്കുഭാഗത്ത്‌ ഒല്ലൂർ ഫൊറോനാതിർത്തിയോടു ചേർന്ന് ആനക്കല്ല് സെന്റ്‌ ഫ്രാൻസീസ് സേവ്യർ കപ്പേളക്ക് തെക്കുവശവും, കിഴക്ക് തൈക്കാട്ടുശേരി ഇടവകയോടു ചേർന്ന് തിരുവഞ്ചിറ തോടുമുതല്‍ തൈക്കാട്ടുശേരി പാലംവരെയുള്ള പ്രദേശത്തിന്റെ പടിഞ്ഞാറുവശവും തെക്ക് പൂച്ചിന്നിപ്പാടം ഇടവകയോടു ചേർന്നും, തൈക്കാട്ടുശേരി വല്ലച്ചിറ റോഡിനിരുവശവും, വല്ലച്ചിറ കവലക്കു വടക്കുള്ള പ്രദേശവും, പടിഞ്ഞാറ് ചെവ്വുര്‍ ഇടവകയോടും ചേർന്ന് പാറക്കോവില്‍ അഞ്ചങ്ങാടി റോഡിനിരുവശവും, ചെവ്വുര്‍ പെരിഞ്ചേരി റോഡില്‍ അഞ്ചങ്ങാടി മുതല്‍ പൊട്ടൻകുളം റോഡുവരെയുള്ള ഭാഗത്തിന്റെ ഇരുവശവും, പൊട്ടൻകുളം റോഡുവരെയുള്ള ഭാഗത്തിന്റെ വടക്കുവശവും, പൊട്ടൻകുളം റോഡുമുതല്‍ മണ്ണാരക്കുളം കവലവരെയുള്ള ഭാഗത്തിന്റെ ഇരുവശവും, പവർലൂംറോഡില്‍ ആനക്കല്ല് വരെയുള്ള പ്രദേശത്തിന്റെ ഇരുവശവും, ഈ റോഡുകളുടെ കിഴക്കുഭാഗത്തുള്ള പ്രദേശവും ഉൾപ്പെടുന്നു. ഈ പ്രദേശങ്ങള്‍ ചേർപ്പ്, അവിണിശ്ശേരി, വല്ലച്ചിറ എന്നീ മൂന്ന് പഞ്ചായത്തുകളുടെ പരിധിയിലാണ്.

കത്തോലിക്കാഭവനങ്ങളും ഹിന്ദുഭവനങ്ങളും അടങ്ങുന്ന ഈ പ്രദേശത്ത് എല്ലാ കുടുംബങ്ങളും പരസ്പരധാരണയോടും മതസൌഹാർദ്ദത്തോടും ജീവിക്കുന്നു. കൃഷി, സ്വർണ്ണാഭരണനിർമ്മാണം, പാക്കിങ്ങ് കെയ്സ് നിർമ്മാണം, ഓട്ടുകമ്പനി, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, കരാർപണി തുടങ്ങിയവയിൽ ഇവിടത്തെ വലിയൊരു ജനവിഭാഗം വ്യാപൃതരായിരിക്കുന്നു. ആത്മീയമായും, വിദ്യാഭ്യാസപരമായും സാമ്പത്തികമായും എന്നല്ല മിക്ക മേഖലകളിലും ഇവർ പുരോഗതിയുടെ പാതയിലാണ്. "സ്വർണ്ണത്തിന്റെ നാട്" എന്ന പേരിലാണ് ഇന്ന് പെരിഞ്ചേരി അറിയപ്പെടുന്നത്.

1983 - ൽ വികാരിയായി ചാർജ്ജെടുത്ത പരേതനായ റവ. ഫാ. തോമസ് പാലത്തിങ്കൽ 1984-ൽ തിരുഹൃദയഭക്തിയുടെ പ്രാധാന്യം കണക്കിലെടുത്ത് തിരുഹൃദയനൊവേന ഈ ദൈവാലയത്തിൽ ആരംഭിച്ചു. 1986-ൽ പള്ളിപുനർനിർമ്മാണം ഇടവകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. കഠിനമായ ത്യാഗത്തിന്റെയും അതിലേറെയുള്ള അർപ്പണബോധത്തിന്റയും തിരുഹൃദയത്തിന്റ അകമഴിഞ്ഞ അനുഗ്രഹത്തിന്റെയും ഉത്തമ ദ്രഷ്ടാന്തമാണ് ഇന്നത്തെ പളളി. പഴയ പളളി മുഴുവനായും പൊളിച്ചുമാറ്റി ഇരട്ടിയിലേറെ വിസ്തൃതിയിൽ പണിതുയർത്തിയതിന്റെ പിന്നിലും വലിയൊരു ത്യാഗത്തിന്റെ കഥയുണ്ട്. ഒരുവർഷം കൊണ്ട് ലക്ഷക്കണക്കിനു രൂപ സമാഹരിച്ചെടുത്ത് പണി പുർത്തിയാക്കാൻ നേതൃത്വം നല്കിയ റവ. ഫാ. തോമസ് പാലത്തിങ്കൽ പുരോഗമന പെരിഞ്ചേരിയുടെ ശില്പിയാണെന്ന് ആരും സ്മരിക്കും. തിരുഹൃദയഭക്തി കുടുതൽ പ്രചരിപ്പിക്കുന്നതിനായി റവ. ഫാ. തോമസ് പാലത്തിങ്കൽ മാസാദ്യവെള്ളിയാഴ്ചകളിൽ വൈകീട്ട് 5.30- ന് തിരുഹൃദയനൊവേനയോടുകൂടി ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നിവക്ക് തുടക്കം കുറിച്ചു.

1996-ൽ ചാർജ്ജെടുത്ത റവ.ഫാ ആൻഡ്രുസ് കുറ്റിക്കാട്ട് തിരുഹൃദയഭകതിയുടെ വളർച്ചക്കായി സാധാരണ വെള്ളിയാഴ്ചകളിൽ വൈകിട്ട് 5.30 ന് പാട്ടുകുർബാന, ലദിഞ്ഞ്, തിരുഹൃദയനോവേന എന്നീ തിരുകർമ്മങ്ങളാരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെമിത്തേരിയിൽ സെൽ ടൈപ്പ് മാതൃകയിൽ കല്ലറകൾ നിർമ്മിച്ചു. ഇതിന്റെ വെഞ്ചിരിപ്പുകർമ്മം ബഹുമാനപ്പെട്ട ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി നിർവ്വഹിച്ചു.

മഹാജൂബിലിയുടെ സ്മാരകമായി രണ്ടായിരാമാണ്ട് ജനുവരി ഏഴിന് മാസാദ്യവെള്ളിയാഴ്ച മാർ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്ത ക്രിസ്തുജയന്തി ഹാൾ പെരിഞ്ചേരി ഇടവകക്കാരുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാൽക്കാരമായിരുന്നു. വിസ്താരമേറിയ ഹാൾ, പോർട്ടിക്കോ, സ്റ്റേജ്, ഗ്രീൻറൂം, സ്റ്റോർ, അടുക്കള, വാഷിംഗ് സ്ഥലം എന്നിങ്ങനെ വിവിധ സജ്ജീകരണങ്ങളോടുകൂടിയ ഈ ഹാൾ സമുച്ചയം റവ.ഫാ.ജോണ്‍ കിടങ്ങന്റെ നേതൃത്വത്തിലാന്നു നിർമ്മാണം നടത്തിയത്.

പള്ളിപുനർനിർമാണം, സെമിത്തേരി നവീകരണം, ഹാൾ നിർമ്മാണം, എന്നീ പദ്ധതികളുടെ പൂർത്തീകരണതിനു ശേഷം രണ്ടായിരത്തിയൊന്ന് ജനുവരി പതിനെട്ടിനു സ്ഥാനമേറ്റ വികാരി റവ.ഫാ.ഡേവിസ് ചിറമ്മലിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് തിരുഹൃദയഭക്തി പ്രചരണത്തിനും ദൈവാലയത്തിനാവശ്യമായ സാമഗ്രികളുടെ കാര്യത്തിലും ജീവകാരുണ്യപ്രവർത്തനത്തിലും ദേവലയത്തിനു മുകളിൽ സീലിങ്ങ് നടത്തുന്നതിലുമായിരുന്നു.

ശതാബ്ദിയോടനുബന്ധിച്ച് ആരംഭിച്ച മാസാദ്യവെള്ളിയാഴ്ചകളിലെ തിരുഹൃദയ ഊട്ടുതിരുനാൾ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ 2002 ജനുവരി 4 ന് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് സൗഖ്യദായക തിരുഹൃദയ ഊട്ട് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലേക്കായി ക്രമീകരിച്ചു. 2002 ൽ ആരംഭിച്ച തിരുഹൃദയസഖ്യമാണ് ഊട്ടുസദ്യയൊരുക്കാൻ നേതൃത്വം നൽകുന്നത്. കൂടാതെ ഊഴമനുസരിച്ച് 2 കുടുംബകൂട്ടായ്മകൾ സഖ്യത്തിനു സഹായം നല്കുന്നു. ശരാശരി ഏഴായിരത്തോളം ഭക്തജനങ്ങൾ തിരുകർമ്മങ്ങളിലും ഊട്ടിലും പങ്കെടുക്കുന്നു. ഇതുവരെ 2027 വരെയുള്ള മാസാദ്യവെള്ളിയാഴ്ചകളിലെ ഊട്ടുതിരുനാളുകൾ എറ്റെടുത്തു നടത്തുന്നതിനു ഭക്തജനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.

ഇടവകാതിർത്തിയിലെ ഭവനരഹിതർക്കായുള്ള ഭവനനിർമ്മാണ പദ്ധതി രണ്ടു ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കി. 2003 - ലെ ശതാബ്ദിയോടനുബന്ധിച്ച് നാനാജാതി മതസ്ഥരായ 14 ഭൂരഹിതർക്ക് ഭവനനിർമ്മാണത്തിനായി മൂന്ന് സെന്റ് സ്ഥലം വീതം നല്കി. കൂടാതെ 30 വീടുകൾക്ക് ടോയലെറ്റ് സൗകര്യം ഏർപ്പെടുത്തികൊടുത്തു. വിവാഹപ്രായം കഴിഞ്ഞു വിവാഹിതരകാത്ത വിവിധ സമുദായത്തിൽപ്പെട്ട 10 പെണ്‍കുട്ടികൾക്ക് പത്തുപവനും പതിനായിരം രൂപയും വീതം നല്കി അവരുടെ വിവാഹസ്വപ്നം സാക്ഷാത്കരിച്ചു.

ജൂണ്‍, മാസാദ്യവെള്ളി, ശനീ, ഞായർ, ദിവസങ്ങളിലായി വാർഷിക തിരുഹൃദയ പ്രതിഷ്ഠാതിരുനാളും, ജനുവരി മാസാദ്യവെള്ളി, ശനീ, ഞായർ, തിങ്കൾ ദിവസങ്ങളിലായി ഇശോയുടെ ദനഹാ തിരുനാളും, വി.സെബസ്റ്റ്യാനോസിന്റെയും വി. റപ്പായേൽ മാലാഖയുടെയും സംയുക്ത തിരുനാളും ഈ തീർത്ഥാടനകേന്ദ്രത്തിൽ വളരെ കേമമായി ആഘോഷിച്ചുവരുന്നു.

ഇടവകാംഗങ്ങളുടെയും, തീർത്ഥാടകരുടെയും ആവശ്യാർത്ഥം ദൈവാലയത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ തിരുമാനിച്ചു. 01-02-06- ചാർജ്ജെടുത്ത റവ. ഫാ. ജോയ് അടമ്പുകുളത്തിന്റെ നേതൃത്വത്തിൽ ഇതിനായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദൈവാലയതിന്റെ ഇരുവശങ്ങളിലുമായി ഏകദേശം 2000 ചതുരശ്ര അടിയോളം വികസിപ്പിച്ചു. ഇതിനോടൊപ്പം തന്നെ, മദ്ബഹ ,സങ്കീർത്തി, ട്രസ്റ്റി ഓഫീസ്, പള്ളിമേട, എന്നിവയും നവീകരിച്ചു മനോഹരമാക്കി. 04-01-2008 ൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് നവീകരിച്ച മദ്ബഹയുടെ ആശിർവ്വാദകർമ്മം നിർവ്വഹിച്ചു .

2008-ൽ പള്ളി പ്രതിനിധിയോഗം, കുടുബകൂട്ടായ്മ ഭാരവാഹികളുടെ യോഗം തുടങ്ങിയവ നടത്തുന്നതിന് പള്ളിയുടെ പുറകുവശത്ത് ഒരു കോണ്‍ഫറൻസ് ഹാൾ നിർമ്മിച്ചു. ഭക്തജനങ്ങളുടെയും ഹാൾ ഉപഭോക്താക്കാളുടെയും സൗകര്യം പരിഗണിച്ച് പാരിഷ് ഹാളിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു.

2009-ൽ വികാരിയായി ചാർജ്ജെടുത്ത റവ. ഫാ. സെബി ചിറ്റിലപ്പിള്ളി ആദ്ധ്യത്മികമായി ഇടവകയെ കൂടുതൽ ഉയർത്തുന്നതിനായി മാസാദ്യവെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ ദിവ്യകാരുണ്യ ആരാധന ആരംഭിക്കുകയും വൈകിട്ട് 5.30 ന് തിരുഹൃദയ നൊവേനയോടുകൂടി ആഘോഷമായ 3-ാമത്തെ ദിവ്യബലി, ഞായറാഴ്ചകളിൽ വൈകിട്ട് 6.30-ന് 3-ാ മത്തെ ദിവ്യബലി എന്നിവക്ക് തുടക്കം കുറിച്ചു.

ഇത്തരത്തിൽ ഇശോയുടെ തിരുഹൃദയഭക്തിക്ക് വളരെയേറെ പ്രാധാന്യം നൽകുന്നതും വിവിധ രൂപതകളിലെ വിവിധ ഇടവകകളിൽ നിന്നും ധാരാളം തീർത്ഥാടകർ എത്തിച്ചേരുന്നതുമായ ഈ ദൈവാലയത്തെ തിരുഹൃദയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നു 13-11-2009 ൽ ഇടവക സമർപ്പിച്ച അപേക്ഷ പ്രകാരം ബഹു. റവ. ഫാ. റാഫേൽ മുത്തിപീടിക ചെയർമാനായുള്ള അതിരൂപത തീർത്ഥാടനകേന്ദ്രകമ്മിറ്റി 17-5-2010 ൽ അതിരൂപത അദ്ധ്യക്ഷനു റിപ്പോർട്ട് സമർപ്പിക്കുകയും അതിന്മേൽ അതിരൂപത ആലോചനസമിതി തിർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ശുപാർശ നൽകിയതിന്റെ വെളിച്ചത്തിൽ 2010 - ജൂണ്‍ 4-ാ തിയ്യതി മാസാദ്യവെള്ളിയാഴ്ച അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഈ ദൈവാലയത്തെ അതിരൂപതയിലെ തിരുഹൃദയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ പിതാവ് തദവസരത്തിൽ കൃതജ്ഞതാ സമൂഹബലിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇതോടെ പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രം അതിരൂപതിയിലെ മാത്രമല്ല സീറോ മലബാർ സഭയിലെ തന്നെ ഏക തിരുഹൃദയ തീർത്ഥാടനകേന്ദ്രമെന്ന പദവിക്ക് അർഹമായിരിക്കുയാണ്. തീർത്ഥാടനകേന്ദ്ര പ്രഖ്യാപനത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെ തുറന്ന് പ്രവർത്തിക്കുന്ന തിരുഹൃദയ ഇൻഫർമേഷൻ സെന്റെർ & ബുക്ക് സ്റ്റാൾ ആരംഭിക്കുകയുണ്ടായി.

പള്ളിയോട് ചേർന്ന് തീർത്ഥാടനകേന്ദ്രത്തിന്റെ വികസനം മുൻനിർത്തി 2011 ആഗസ്റ്റിൽ 52 സെന്റ് സ്ഥലം വാങ്ങാൻ കഴിഞ്ഞത് ഇശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹഫലമാണ്. 2012 ജനുവരി 6 ന് മാസാദ്യവെള്ളിയാഴ്ച പുതിയ ബലിപീഠത്തിന്റെ കൂദാശകർമ്മവും തിരുഹൃദയ പ്രേഷിതയായ വി. മാർഗരറ്റ്മേരി അലക്കോക്കിന് ഫ്രാൻസിലെ പാരലമോണിയയിൽ വെച്ച് ഇശോ പ്രത്യക്ഷപ്പെട്ട മരത്തിൽ നിന്നുണ്ടാക്കിയ കുരിശും, വി. മാർഗരറ്റ്മേരി അലക്കോക്കിന്റെ തിരുശേഷിപ്പും, തിരുഹൃദയഭക്തിയിൽ ജീവിച്ച മറ്റ് 7 വിശുദ്ധരുടെ തിരുശേഷിപ്പുകളും അടങ്ങിയ തിരുശേഷിപ്പ് പേടകത്തിന്റെ പ്രതിഷ്ഠയും കുഞ്ഞുങ്ങൾക്കായിട്ടുള്ള തിരുഹൃദയസമർപ്പണ തൊട്ടിലിന്റെ ആശിർവ്വാദവും മാർ ജേക്കബ് തുങ്കുഴി നിർവ്വഹിക്കുകയുണ്ടായി. തിരുഹൃദയഭക്തിയുടെ വളർച്ചക്കും പ്രചരണത്തിനുമായി പള്ളി കോമ്പൌണ്ടിൽ നിർമ്മിച്ചിട്ടുള്ള വി. മാർഗരറ്റ്മേരി അലക്കോക്കിന് ഇശോയുടെ തിരുഹൃദയം പ്രത്യക്ഷപ്പെട്ട് നൽകിയ 12 തിരുഹൃദയ വാഗ്ദാനങ്ങളുടെ ബിബ്ലിക്കലായിട്ടുള്ള ത്രീ ഡൈമെൻഷൻ സ്വഭാവമുള്ള 14 ദൃശ്യാവിഷ്ക്കാരങ്ങൾ ആഗോളസഭയിലെ തന്നെ ആദ്യസംരംഭമാണ്. പ്രസ്തുത തിരുഹൃദയവാഗ്ദാന അനുഗ്രഹവഴിയുടെ വെഞ്ചിരിപ്പു കർമ്മവും, വി. ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള യാക്കോബിന്റെ കിണർ ചിത്രീകരണത്തിന്റെ ആശിർവ്വാദവും 2012 ജൂണ് 1 ന് മാസാദ്യവെള്ളിയാഴ്ച അതിരൂപതാ സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കുകയുണ്ടായി.

തീർത്ഥാടനകേന്ദ്രത്തിൽ എത്തിചേരുന്ന തീർത്ഥാടകാരുടെ ബാഹുല്യം കണക്കിലെടുത്ത് 2012 ഡിസംബറിൽ തീർത്ഥാടനകേന്ദ്ര ദൈവാലയത്തിന്റെ ഇരുവശങ്ങളിലായി പതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ട്രസ്സ് വർക്ക് ചെയ്ത് പള്ളിയുടെ സൗകര്യം വർദ്ധിപ്പിക്കുകയുണ്ടായി. കൂടാതെ 2012 ഡിസംബറിൽ തിരുഹൃദയലോഗോയുള്ള കൊടിമരം പള്ളിക്കു മുൻപിൽ സ്ഥാപിക്കുകയും ചെയ്തു. തീർത്ഥാടനകേന്ദ്രത്തിന്റെ മുൻവശത്തായി പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഇശോയുടെ തിരുഹൃദയ ഭക്തിയിലേക്ക് ആഴപ്പെടുക എന്ന സന്ദേശം നൽകുന്ന വിമലഹൃദയ, തിരുഹൃദയ അത്ഭുത ഗ്രോട്ടോ 2013 ജനുവരി 4 ന് മാസാദ്യവെള്ളിയാഴ്ച അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂേസ് താഴത്ത് വെഞ്ചിരിക്കുകയുണ്ടായി.

2013 ഫെബ്രുവരി 6 ന് വികാരിയായി ചാർജ്ജെടുത്ത ബഹു. ഫാ. ജോബ് വടക്കൻ ഇശോയുടെ തിരുഹൃദയത്തിന്റെ കനിവുറ്റ സ്നേഹം വർഷിക്കപ്പെടുന്ന പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ തിരുഹൃദയനാഥന്റെ ദിവ്യകാരുണ്യസ്നേഹത്തിന്റെ മിഴിവാർന്ന മുഖം കൂടുതൽ കർമ്മകാന്തിയോടെ പ്രശോഭിതമാക്കാൻ വേണ്ടി 2013 ഒക്ടോബറിൽ ചതുർദാനങ്ങൾ ആരംഭിക്കുകയും ചെയ്തു. IMA യുടെ സഹകരണത്തോടെ മാസാദ്യവെള്ളിയാഴ്ചകളിൽ രക്തദാന നേർച്ച, ഒരു കോടി രൂപ സമാഹരിച്ച് തിരുഹൃദയകാരുണ്യനിധി ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് സ്ഥാപിച്ച് ഇടവകാതിർത്തിയിലെ നാനാജാതി മതസ്ഥരിലുള്ള പാവങ്ങൾക്കായി നൽകുന്ന ധനദാനം, മാസാദ്യവെള്ളിയാഴ്ചകളിലെ വിവിധ ഒർഫനേജുകളിലേക്കുള്ള 500 പേർക്ക് അന്നദാനം, മരണശേഷം നൽകാനുള്ള നേത്രദാനം എന്നിവ തിരുഹൃദയനാഥന്റെ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായി മാറിയിരിക്കുന്നു. മാസാദ്യവെള്ളിയാഴ്ചകളിലെ വിവിധ അഗതി മന്ദിരങ്ങളിലെ അഞ്ഞൂറോളം പേർക്ക്‌ നൽകുന്ന അന്നദാനം എന്ന നേർച്ച 2018 വരെയും ഭക്തർ ഏറ്റെടുത്തുകഴിഞ്ഞു.

ഇടവകയുടെ അഭിവൃദ്ധിക്കും നാടിന്റെ വികസനത്തിനുമായി പള്ളിക്കുമുമ്പിൽ നിർമ്മിച്ചിട്ടുള്ള സേക്രഡ് ഹാർട്ട് ഷ്റൈൻ ഷോപ്പിംഗ് കോംപ്ലക്സിന്റെ വെഞ്ചിരിപ്പുകർമ്മം 2014 ജനുവരി 3 ന് മാസാദ്യവെള്ളിയാഴ്ച മാർ. റാഫേൽ തട്ടിൽ നിർവ്വഹിക്കുകയുണ്ടായി.

ആദരണീയനായ പരി.പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ റോമിൽ വെച്ച് പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിന് മാർ ജേക്കബ് തുങ്കുഴി വഴി ആശിർവദിച്ച് നൽകിയ വി. കുരിശ് 2015 ഫെബ്രുവരി 6 ന് മാസാദ്യവെള്ളിയാഴ്ച പള്ളിയിൽ പ്രതിഷ്ഠിക്കുകയുണ്ടായി.

തിരുഹൃദയനാഥന്റെ കൃപയാൽ 2015 ഏപ്രിൽ 24 ന് തീർത്ഥാടനകേന്ദ്രത്തിന്റെ വികസനം മുൻനിർത്തി 50 സെന്റ് സ്ഥലം കൂടി വാങ്ങുകയും ചെയതു. പള്ളിയുടെ ചരിത്രപാശ്ചാത്തലം ഒരുക്കി ദീർഘകാലടിസ്ഥാനത്തിൽ വെബ്സൈറ്റ് ആരംഭിക്കുകയും ചെയ്തു. യുവജനങ്ങൾ കൂടുതൽ പ്രവർത്തനനിരതരാകുന്നതിനും, ദേശത്തിനും, ഇടവകക്കും വേണ്ടി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതിനും, ചിന്തിക്കുന്നത്തിനും, ജീവിതസുരക്ഷ ഉറപ്പിക്കുന്നതിനുമായി P. S. C. Coaching Centre തിരുഹൃദയ കാരുണ്യനിധി Trust Boardന്റെ ആഭിമുഖ്യത്തിൽ ഈ കാലയളവിൽ ആരംഭിക്കുന്നതിന് താല്പര്യമെടുത്തു. സമൂഹത്തിൽ സ്ത്രീകളുടെ ശാക്തീകരണത്തിനും, ഇടവകയിൽ സാമൂഹ്യപരമായ മുന്നേറ്റത്തിനുമായി 10 സ്വയം സഹായ സംഘങ്ങൾ അതിരൂപതാ സോഷ്യൽ ഫോറവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നതിന് നേതൃത്വം നൽകാൻ ഈ കാലഘട്ടത്തിൽ സാധിച്ചത് പ്രശംസനീയമാണ്.

ഇശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹങ്ങൾക്കൊണ്ട് ഇപ്പോൾ 750 ഭവനങ്ങളുള്ള ഈ ഇടവക നാൾക്കുനാൾ ആത്മീയമായും ഭൗതീകമായും അഭിവൃദ്ധി നേടികൊണ്ടിരിക്കുകയാണ്. 7 വൈദികർ, 30 സിസ്റ്റേഴ്സ്, 9 ബ്രദേഴ്സ് തുടങ്ങിയ സമർപ്പിതഗണം ഈ തീർത്ഥാടനകേന്ദ്രത്തിന് ആത്മീയമായി വലിയൊരു മുതൽകൂട്ടാണ്. 21 കുടുംബസമ്മേളന യൂണിറ്റുകൾ, 15 ഭക്തസംഘടനകൾ ഇടവകയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇശോയുടെ തിരുഹൃദയം ഈ ഇടവകയേയും, ഇടവക സമൂഹത്തേയും മാത്രമല്ല നാടിനെയും ഇവിടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥരായ എല്ലാ തീർത്ഥാടകരെയും സമൃദ്ധമായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.

sacred heart shrine Perinchery

Sacred Heart Shrine, Perinchery: The Beginnings In the annals of the Indian Church, Archdiocese of Trichur owns a unique place due to its antiquity. It is in the territory of this archdiocese Sacred Heart Church, Perinchery, is located. As the records testify, the consecration of the Sacred Heart Church at Perinchery took place in1903. Until then the catholic faithful of that rural region were members in the great parish church at Ollur, a well-known pilgrim centre where devotion to Archangel Raphael is exceptionally vibrant. Since 1903 Perinchery church became a spiritual centre where Eucharistic celebration and devotion to Sacred Heart of Jesus were held earnestly.

At the time of the consecration of the church, only the sanctuary had tile roofing and rest of the church was thatched with coconut leaves. After the consecration of the church, by the Grace of the Sacred Heart of Jesus, the inhabitants of the region began to be blessed with innumerable favours. The developments that occurred thereafter speak aloud about this fact. By 1913 certain structural improvements to the church itself had been manifested. Each decade in the later period brought forth amazing changes to the church and the region.

What is popularly known as sramadanam (voluntary free labour rendered for a noble cause) today was called pathampani in the former days. It is often echoed excitedly by the old generation that they were eagerly taking part in pathampani to build the church as if they were in their own house construction. To our dismay, the ancestors were even zealous in mining the laterites for the church construction. Through their collective endeavors they could complete the construction of the proposed church with strong walls having the size of 30 inches width and 40 feet height. God allowed them to have the joy of roofing the entire church with tiles using appropriate wooden beams and panels too. Their illustrations on the satisfaction they relished in those days would make everyone happy.

When financial difficulties in the matters of church functioning arose later, they convened a meeting (yogam) and chalked out projects to overcome the situation. Accordingly to meet the expenses of the daily functioning of the church they introduced collection of rice (pidiyari) and nine grams (navadhanyangal) from each family. They also increased the festal dues (pradakshinavari) assigned to the member families for the same purpose. Moreover, they decided to plant and grow coconut trees in the land of the church under the auspices of each family. The success of the coconut plantation scheme and increase in the number of the faithful resulted in the expansion of the church. Thus adjacent to the existing church, a temporary porch thatched with coconut leaves was constructed. Compound wall at the front side of the church had also been built gradually.

Journeys through the developmental initiatives continued. Yet, the projects launched aiming the economical self-reliance did not succeed adequately. This was climaxed in the handing over of the school. However, on settling the economic liabilities, the ownership of the school was regained from the Ollur parish.

Initially in the Sacred Heart Church, Perinchery, religious services were administered by priests from the parishes of Ollur or Marathakkara. Thanks to intense prayers of the faithful and in response to the continued pleas made to the diocesan curia, in due course of time, permanent resident vicars were appointed. By then onwards pious organizations began to function in the parish. In 1949 Rev. Fr. Joseph Thekkinieth was appointed vicar and due to his efforts inner side and porch of the church were renovated beautifully. Rev. Fr. Joseph Kakkassery who assumed his office as vicar in 1965 reconstructed the sanctuary of the church after the model of Mount Calvary (Gagultha). Having realized the need for the services of the nuns for the spiritual nourishment of the parish, in 1965 itself the school owned by the parish was handed over to the Franciscan Clarist Congregation and on 11th February 1966 Christ King FCC Convent was founded at Perinchery. Next renovation and beautification of the nave and porch of the church were carried out under the guidance of Rev. Fr. Paul Elamkunnapuzha who became the vicar in 1976.

Little Flower School and St. Joseph’s Higher Secondary School run respectively by the Christ King FCC Convent and Archdiocese of Trichur are the two educational centres functioning within the limits of the parish. It is something unique to the parish that, in its juridical territory, it has seven chapels dedicated to the saints / bearing the names of the saints.

Sacred Heart Shrine, Perinchery: The Present

Perinchery parish, which is in Ollur Forane division, situates about ten kilometers away from the centre of Thrissur city towards the South, shares its Northern boundary with Ollur Forane Parish and has the region south to Anakkallu St. Francis Xavier’s Chapel in its territory. The Eastern boundary of it is shared with Thaikkattussery parish and has jurisdiction over the western side of the region from Thiruvanchira Canal to Thaikkattussery Bridge. On its Southern side, the boundary is shared with Poochinnippadam parish and the region including both the sides of Thaikkattussery-Vallachira road, along with the area north to Vallachira junction, comes under its jurisdiction. Similarly, on the West, the boundary of it is twined with Chevoor parish. Thus the Western boundary of it comprises of the two sides of Parakkovil-Anchangadi road, on Chevoor-Perinchery road two sides of the zone from Anchangadi up to Pottankulam road, the north side of the area up to Pottankulam road, two sides of the region from Pottankulam road up to Mannarakulam junction, on Power loom road both sides of the place till Anakkallu, and the territory East to these roads. The regions under the Perinchery parish spread over in three Panchayaths, namely Cherpu, Avinissery and Vallachira.

It is something remarkable about this geographical sector that the Hindu and Christian families here do live in religious harmony and mutual understanding. The majority of the people of the region are immersed or employed in agriculture, manufacturing of gold ornaments, production of packing cases, tile factories, small scale trading centres and contract labour. They are at the forefront not only spiritually, educationally and economically but in all spheres of life. Nowadays, Perinchery is acclaimed “Land of Gold”.

Rev. Fr. Thomas Palathingal assumed his office as the vicar of Perinchery parish in 1983. Taking the significance of the devotion to the Sacred Heart of Jesus into consideration, he started the novena to the Sacred Heart in this church. The reconstruction of the church, accomplished in 1986, was a hallmark in the history of the parish. The present church is a sublime testimony to the intense sacrifices and unbeatable commitment manifested by the faithful and above all benevolent favours showered by the Sacred Heart of Jesus. A vibrant story of sacrifices lies behind the entire reconstruction of the church with more than a double of total plinth area of the previous one. Rev. Fr. Thomas Palathingal, who gave the lead to collect lakhs of rupees and to complete the reconstruction of the church within a year, will ever be remembered as the sculptor of developed or advanced Perinchery. With a view to widely spreading the devotion to the Sacred of Jesus, it was Rev. Fr. Thomas Palathingal who started the tradition of celebrating Solemn Holy Eucharist and conducting procession together with the novena to the Sacred Heart of Jesus, on First Fridays of every month at 5.30 p.m.

Visualizing the growth of the devotion to the Sacred Heart of Jesus, Rev. Fr. Andrews Kuttikkatt, whose tenure began as the parish priest in 1996, started offering Solemn Holy Qurbana, Litany and Novena to the Sacred Heart of Jesus in the evening on every Friday. During the same period cell model tombs were constructed in the cemetery. The blessing ceremony of the same was officiated by Mar Jacob Thoomkuzhy.

Kristhujayanthi Hall, blessed as the Great Jubilee Memorial on 7th January 2000 by Mar Jacob Thoomkuzhy, was the realization of a long awaited dream of the parishioners of Perinchery. This building complex consisting of large hall, portico, stage, green room, store, kitchen and washing area has been constructed under the guidance of Rev. Fr. John Kidangan.

The concentration of Rev. Fr. Davis Chirammel (Jr.), who assumed his office as the vicar on 18th January 2001, was on the propagation of the devotion to the Sacred Heart of Jesus. He also collected sufficient goods for the use of the parish and materialized the ceiling of the church building. His humanitarian and charitable initiatives added significantly to the Christian witnessing of the faithful.

The Sacred Heart Oottuthirunal, observed on First Friday of every month, commenced in commemoration of the centenary celebrations of the parish, was inaugurated by Mar James Pazhayattil, bishop of the diocese of Irinjalakuda, on 4th January 2002. Thiruhrudayasakhyam (Sacred Heart League), formed in 2002, undertakes the responsibility of conducting the Saukhyadayaka Thiruhrudaya Oottu (Curative Sacred Heart Banquet) on every First Friday of the month. Moreover, two family units (Kudumbakoottayamas) extend their assistance to the Thiruhrudayasakhyam on turn. Approximately seven thousand devotees take part in the spiritual services and banquet on every First Friday of the month. Devotees already came forward to sponsor Saukhyadayaka Thiruhrudaya Oottu up to the year 2027.

The Sacred Heart Parish has undertaken manifold charitable activities in different periods of its history. The following words list a few of them. Under the auspices of the house construction scheme, houses were built for the two homeless families with in the territory of the parish. In connection with the centenary celebrations held in 2003, the parish donated a land property of 3 cents each to 14 landless brethren, irrespective of their caste and creed. Apart from these, toilet facilities were granted to 30 houses. By offering ten pavans (equivalent of 80 Gms.) of gold and ten thousand rupees to each, the parishioners could become instrumental in realizing the marriages of ten women whose weddings had not been taken place even after attaining the age for marriage due to financial constraints.

Two feasts are celebrated with high solemnity in the parish. The annual feast of the Consecration to the Sacred Heart of Jesus falls on the First Friday and the following Saturday and Sunday of the month of June. In the same manner, on the First Friday and the following Saturday and Sunday of the month of January, the feast of Epiphany of Jesus and the feasts of St. Sebastian and St. Raphael, the Archangel are jointly commemorated.

A decision to increase the amenities in and around the church became indispensable to judiciously meeting the needs of the parishioners and the pilgrims. Construction works to this effect commenced under the guidance of Rev. Fr. Joy Adambukulam, who began his ministry as the vicar on 1st February 2006. Almost 2000 sq.fts. were added to the total plinth area of the church on its sides. Simultaneously, the renovation and beautification of sanctuary and sacristy of the church, trustee office and presbytery had also been carried out. On 4th January 2008, Mar Andrews Thazhath, Archbishop of Trichur, blessed the renovated sanctuary.

In 2008, a conference hall was built at the back side of the church to conduct meetings of the parish executive body (Prathinidhiyogam), the office-bearers of the family units (Kudumbakoottaymas), etc. Extensions were made to the parish hall considering the well-being of the devotees and the beneficiaries.

Rev. Fr. Seby Chittilappilly was appointed the vicar of the parish in 2009. To ensure the spiritual upheaval of the faithful, on every First Friday of the month, he started Eucharistic adoration from 7.30 a.m. to 5.30 p.m. and the end of it celebrated solemn Holy Qurbana along with Novena to the Sacred Heart of Jesus. The convention of offering the third Holy Mass at 6.30 p.m. on Sundays began in his tenure.

Since substantial importance is rendered to the devotion to the Sacred Heart of Jesus at Perinchery and a large number of pilgrims were flocking to there from different parishes and dioceses as well, on 13th November 2009, an application is submitted to the Archdiocesan Curia requesting to declare this church, a Pilgrim Centre dedicated to the Sacred Heart of Jesus. In response to this application, having completed the required queries, the shrine central committee headed by Rev. Fr. Raphael Muthupeedika submitted its report to the Archbishop of Trichur on 17th May 2010. The Archdiocesan consulters’ body discussed this report and gave its recommendation in favour of the requested declaration. At the completion of the necessary procedures, on 4th June 2010, on the First Friday of the month, Mar Andrews Thazhath, the Metropolitan Archbishop of Trichur, solemnly declared this church as the Archdiocesan Shrine dedicated to the Sacred Heart of Jesus. Mar Raphael Thattil, Auxiliary Bishop of Trichur, was the main celebrant in the thanksgiving Holy Eucharist on that day. Thus Perinchery Sacred Heart Church has become eligible to be called the sole Sacred Heart Shrine not only with in the Archdiocese of Trichur but also in the entire Syro-Malabar Church. Since the day of the Shrine declaration, an information centre cum bookstall began to function every day from 9.30 a.m. to 6.00 p.m.

By the blessing of the Sacred Heart of Jesus, in August 2011, a territory of 52 cents of land was purchased for the development of the shrine. On 6th January 2012, the First Friday of the month, Mar Jacob Thoomkuzhy consecrated the new Altar and the Ark of Relics in which the cross that was made from the wood of the tree on which Jesus appeared to Margaret Mary Alacock, the missionary of the Sacred Heart of Jesus, at Paralamonia in France, the relics of Margaret Mary Alacock and other seven saints lived in the devotion to the Sacred Heart of Jesus are enshrined. On the same day, he also blessed the cradle to be used for offering the infants to the Sacred Heart of Jesus. The establishment of the fourteen three dimensional biblical visuals in the Church compound based on the twelve Sacred Heart promises given to Margaret Mary Alacock was a prime venture in the entire Catholic Church itself. These establishments aimed the growth and the propagation of the devotion to the Sacred Heart Jesus. On 1st June 2012, the First Friday of the month, Mar Raphael Thattil, the Auxiliary Bishop of Trichur, blessed the socalled path of favours of the Sacred Heart promises and the picturisation of the Well of Jacob mentioned in the Bible.

Taking into account the huge numbers of the pilgrims reach at the shrine, in December 2012, the facilities were increased by trussing approximately an area of ten thousand sq. fts. on both sides of the shrine church. Apart from this, in the same month itself, a Sacred Heart logo engraved flag mast has been established in front of the church. An Immaculate Heart – Sacred Heart grotto, positioned at the front side of the church, which urges us to get deepened in the devotion to the Sacred Heart of Jesus through the Immaculate Heart of Mary was blessed by Mar Andrews Thazhath on 4th January 2013, the First Friday of the month.

Rev. Fr. Job Vadakkan became the vicar of the shrine on 6th February 2013. To reflect the Graceful Face of the Eucharistic Lord more shiningly in the Sacred Heart Shrine at Perinchery where the merciful love of the Sacred Heart incessantly showers / emanates, he introduced the practice of Chathurdanangal (fourfold donations, such as Blood Donation, Wealth Donation, Food Donation and Eye Donation) in October 2013. Blood donation, in collaboration with Thrissur IMA, is conducted on the First Friday of every month. As the part of the wealth donation, monetary offerings are distributed to the poor belonging to different religions and castes residing within the limits of the parish boundaries, through Thiruhrudayakarunyanidhi Registered Trust. Distributing food packets in various orphanages and destitute homes, the commitment made to food donation is being realized. The devotees are very earnest in it and they have already volunteered to give food to almost five hundred persons in different destitute homes on the First Friday of every month up to 2018. Provisions are made to actualize the eye donation consent given by the people after their death. All these show the unceasing springs of mercy of the Sacred Heart of Jesus centred around the Sacred Heart Shrine, Perinchery.

To enhance the prosperity of the parish and the development of the region Sacred Heart Shrine Complex was built at the front side of the church. Its blessing by Mar Raphael Thattil took place on 3rd January 2014.

Again on another First Friday of the month, 6th February 2015, the Holy Cross which was blessed by His Holiness Pope Francis at Rome for the Sacred Heart Shrine at Perinchery was exposed for the public veneration. The parishioners remain thankful to His Grace Mar Jacob Thoomkuzhy, whose instrumentality made this extraordinary favour obtainable to the parish.

To make sure the possibility for the development of Shrine, by the Grace of the Sacred Heart of Jesus, a plot of 50 cents was bought on 24th April 2015. Shortly after this, with ample farsightedness, a website having the provisions to know the historical background of the church was also launched. During the same year, under the auspices of Thiruhrudayakarunyanidhi Registered Trust PSC coaching classes were started. This was to equip the youth in manifold ways and in return the parish and the region benefit from their effective endeavours. Another praiseworthy achievement attained during this period was the formation 10 self help groups for preparing the way for women empowerment and to effect integral social advancement. In this regard, the assistance from the Social Action Department of the Archdiocese was sought.

By the grace of the Sacred Heart of Jesus, this parish with 750 families at present is achieving spiritual and material advancements day by day. From the parish 7 priests, 30 nuns and 9 seminarians are called to the consecrated life and they are really the great spiritual treasures of the parish. Active presence of 21 kudumbakoottaymas (family units) and 15 pious associations in the parish makes the Christian witness tangible to the people of other faith. The Sacred Heart of Jesus abundantly blesses not only the parish and parishioners but also the region and those reach here in pilgrimage from different faith traditions.

Holy Mass Timing »

Ordinary days

First Friday

Friday

Sunday

6:00 am, 7:15 am
 

5:45 am, 7:15 am, 10:00 am, 6:00 pm

5:45 am, 7:15 am, 10:00 am, 6:00 pm

5:30 am, 7:00 am, 10:15 am, 6:00 pm

Top