Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Sacred Heart Shrine,Perinchery

news & Events

  • പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ മാസാദ്യവെള്ളിയാഴ്ചകളിൽ ഈശോയുടെ ദിവ്യാഹ്വാന പ്രകാരമുള്ള തിരുഹൃദയ ഭക്തിയാചരണം. രാവിലെ 6.00 നും വൈകീട്ട് 5.30 നും പാട്ടുകുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക തിരുഹൃദയ ഊട്ട്. അനുഗ്രഹദായകമായ തിരുകർമ്മങ്ങളിലേക്ക് ഏവർക്കും സ്വാഗതം.   

First Friday

തിരുഹൃദയ നൊവേന

ഓ ഈശോയുടെ തിരുഹൃദയമേ, അനുഗ്രഹങ്ങളുടെ നീരുറവയേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നു. പാപങ്ങളിൽമേലുള്ള യഥാർത്ഥമായ അനുതാപത്തോടെ എന്റെ ഹൃദയത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങ് എന്നെ എളിയവനും, ക്ഷമാശീലനും, അങ്ങയുടെ വിശ്വസ്ത ദാസനും ആക്കണമെ. ഈശോയെ, അങ്ങയിലും അങ്ങേക്കുവേണ്ടി മാത്രവും ജീവിക്കുവാനുള്ള അനുഗ്രഹം എനിക്ക് നൽകേണമെ. ആപത്തുകളിൽ രക്ഷയും, ക്ലേശങ്ങളിൽ ആശ്വാസവും, രോഗങ്ങളിൽ ആരോഗ്യവും, ആവശ്യങ്ങളിൽ സഹായവും ( പ്രത്യേക ആവശ്യങ്ങൾ പറയുക ....................) ജീവിതാന്ത്യത്തിൽ ഒരു നല്ല മരണവും നൽകി അങ്ങ് എന്നെ അനുഗ്രഹിക്കണമെ.

ഈശോയുടെ തിരുഹൃദയമേ,
ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

Devotion to the Sacred Heart

O Most Holy Heart of Jesus! fountain of every blessing; I adore You, I love You, and with a lively sorrow for my sins, I offer You this poor heart of mine. Make me humble, patient and wholly obedient to Your will. Grant good Jesus that I may live in You and for You. Protect me in the midst of dangers, comfort me in any afflictions, give me health of body and mind, assisstance in my temporal needs, Your blessings on all that I do, say and think and the grace of a holy death.

Amen.

തിരുഹൃദയ സന്നിധിയിൽ തിരുകർമ്മങ്ങൾ

മാസാദ്യവെള്ളിയാഴ്ച തിരുഹൃദയ ഊട്ടുതിരുനാൾ

6:00 am ദിവ്യകാരുണ്യ സന്നിധിയിൽ തിരുഹൃദയ ജപമാല

പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം

6:30 am ലദീഞ്ഞ്, പാട്ടുകുർബാന, തിരുഹൃദയ നൊവേന തുടർന്ന് ദിവ്യകാരുണ്യ ആരാധന

10:00 am ലദീഞ്ഞ്, ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയ സന്ദേശം, ആരാധന, തിരുഹൃദയ നൊവേന, പ്രത്യേക പ്രാർത്ഥനാശുശ്രുഷകൾ, അനുഗ്രഹസാക്ഷ്യങ്ങൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, പ. കുർബാനയുടെ ആശീർവ്വാദം, കൈവയ്പ്പ് ശുശ്രൂഷ, കുഞ്ഞുങ്ങൾക്ക് തിരുഹൃദയ തൊട്ടിൽ സമർപ്പണം, കുഞ്ഞുങ്ങൾക്ക് ആദ്യ ചോറൂട്ട്.

12:30 pm സൗഖ്യദായക തിരുഹൃദയഊട്ട് ( ഭക്തജനങ്ങൾക്ക് നേർച്ച ഭക്ഷണം പാർസലായും ലഭിക്കുന്നതാണ് )

8:30 am to 12:30 pm കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.

ദിവ്യകാരുണ്യ ആരാധന 5:30 pm വരെ ഉണ്ടായിരിക്കും.

5:30 pm ലദീഞ്ഞ്, പാട്ടുകുർബാന, തിരുഹൃദയ നൊവേന, തിരുഹൃദയ വാഗ്ദാനവഴി പ്രാർത്ഥനാതിരിപ്രദക്ഷിണം, നേർച്ച വിതരണം

മാസാദ്യവെള്ളിയാഴ്ചകളിലെ പ്രത്യേക പ്രാർത്ഥനശുശ്രുഷകൾ

കുഞ്ഞുങ്ങളെ തിരുഹൃദയത്തില്‍ സമർപ്പിക്കുന്നു. രോഗികളെ തിരുമുറിവില്‍ സമർപ്പിച്ച് പ്രാർത്ഥന. മക്കളില്ലാത്ത ദമ്പതിമാർക്കും പ്രത്യേക പ്രാർത്ഥന. ജീവിതപങ്കാളിയെ ലഭിക്കുന്നതിനുള്ള പ്രാർത്ഥന. ഭവനങ്ങളെയും സ്ഥാപനങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കുന്നു. വാഹനങ്ങളെ തിരുഹൃദയ സംരക്ഷണത്തിന് സമർപ്പിച്ച്‌ വെഞ്ചിരിക്കുന്നു. വിദ്യാർത്ഥികള്‍, കടബാധിതര്‍, മദ്യപാനികള്‍ എന്നിവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന. സൗഖ്യദായക തിരുഹൃദയ തീർത്ഥം ഭക്തജനങ്ങൾക്ക് നൽകുന്നു.

സാധാരണ വെള്ളിയാഴ്ചകളിൽ

6:00 am ലദീഞ്ഞ്, പാട്ടുകുർബാന, തിരുഹൃദയ നൊവേന, പരിശുദ്ധ കുർബാനയുടെ ആശിർവ്വാദം

5:30 pm ലദീഞ്ഞ്, പാട്ടുകുർബാന, തിരുഹൃദയ നൊവേന, തിരുഹൃദയ വഗ്ദാനവഴി പ്രാർത്ഥനാതിരിപ്രദക്ഷിണം, നേർച്ച വിതരണം

രാവിലെ 6:30 മുതൽ 7:30 വരെ കുമ്പസാരം ഉണ്ടായിരിക്കും

രക്തദാനം

2013 ഒക്ടോബർ മാസത്തിൽ ആരംഭിച്ച ഒരു മഹത്തായ യജ്ഞമാണ് രക്തദാനം. തിരുഹൃദയ മഹത്വത്തിനായി തിരുഹൃദയസന്നിധിയിൽ രക്തം ദാനമായി നൽകുന്നു. തൃശൂർ IMA യുടെ സഹായത്തോടെ ഓരോ മാസവും മാസാദ്യവെള്ളിയാഴ്ച രക്തദാനം നടത്തപ്പെടുന്നു. ആയിരത്തിഅഞ്ഞൂറിലധികം പേർ ഈ കാലയളവിൽ ഇവിടെ രക്തം നേർച്ചയായി നൽകി കഴിഞ്ഞു. ദൈവത്തിനു നേർച്ചയർപ്പിക്കാൻ കഴിയുന്നതിൽ ഏറ്റവും ശ്രേഷ്ഠവും, മനുഷ്യനു നൽകുവാൻ കഴിയുന്നതിൽ ഏറ്റവും ഉത്തമവുമായ ഈ കാരുണ്യ പ്രവൃത്തി അതിനാൽ തന്നെ മഹത്തരമാണ്. രക്തദാനം ജീവദാനമായി മാറ്റപ്പെടുന്നതും ഇക്കാരണത്താലാണ്. "എന്നാൽ പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ട് കുത്തി. ഉടനെ അതിൽ നിന്ന് രക്തവും വെള്ളവും ഒഴുകി. (യോഹ 19:34 ) എന്ന സുവിശേഷ ചിന്തക്ക് അടിസ്ഥാനമാണ് ഈ പുണ്യകർമ്മം. ഇനിയും ധാരാളം പേർ ഈ ശ്രേഷ്ഠദാനത്തിനായി കടന്നുവരുന്നു. ഈയവസരത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സദ്‌വചനം നമുക്ക് വായിച്ചെടുക്കാം. തന്റെ രക്തം കൊണ്ടു നമ്മെ രക്ഷിച്ച ക്രിസ്തുവിൽ നിന്നും രക്തദാനത്തിനുള്ള പ്രചോദനം നാം സ്വികരികണം.

ധനദാനം

പെരിഞ്ചേരിയിലെ നാനാജാതിമതസ്ഥർക്കായി ആരംഭമിട്ടിരിക്കുന്ന മറ്റൊരു സവിശേഷകർമ്മമാണിത്. 1 കോടിരൂപയിലധികം സമാഹരിച്ച്, നിക്ഷേപിച്ച് അതിൽനിന്നും ലഭിക്കുന്ന വരുമാനം കൊണ്ടും, അതതുസമയങ്ങളിൽ ലഭിക്കുന്ന തുകകൊണ്ടും, അർഹരായ നിർധനർക്ക് കൊടുക്കുന്ന സഹായ പദ്ധതിയാണിത്. വിശാലഹൃദയങ്ങളുടെ ത്യാഗത്തിന്റെ തിളക്കമാർന്ന മുഖപ്രസാദമാണ് ഇതിലൂടെ ദൃശ്യമാകുന്നത്. 2013 ഡിസംബറിൽ അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഈ പദ്ധതിയുടെ ഫണ്ട് ശേഖരണോദ്ഘാടനം നടത്തി. 2014 ജൂണിലെ മാസാദ്യവെള്ളിയാഴ്ച ധനദാനത്തിന്റെ വിതരണോദ്ഘാടനവും നടത്തുന്നു. ഒരു പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റായി രൂപീകരിച്ച ഈ പദ്ധതിക്ക് രൂപവും ഭാവവും നല്കാൻ പ്രയത്നിച്ചവർ അനേകരുണ്ട്. എളിയവരെ സഹായിക്കാൻ കല്പിച്ചരുളിയ ക്രിസ്തുവിന്റെ മൊഴികൾ അന്വർത്ഥമാക്കാനും, സുവിശേഷ വചനങ്ങൾ മാംസം ധരിപ്പിക്കുവാനും ഇത് ഉപകരിക്കട്ടെ. എളിയവരിൽ ഒരുവന് ചെയ്തുകൊടുക്കുന്ന ഏത് നന്മയും ദൈവസിംഹാസനത്തിൻ മുൻപിൽ നീതീകരിക്കപ്പെടും എന്ന ക്രിസ്തുചിന്തക്ക് ചിറക് വിടർത്തുവാൻ ഇനിയും അനേകർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അന്നദാനം

മാസാദ്യവെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന സൗജന്യ ഊട്ടുസദൃക്ക് പുറമെ അഗതി ഭവനങ്ങളിലേക്ക് നൽകപ്പെടുന്ന മറ്റൊരു കാരുണ്യപ്രവാഹമാണ് അന്നദാനം. അഞ്ഞൂറുപേർക്ക് ഓരോ മാസാദ്യവെള്ളിയാഴ്ചകളിലും ഭക്ഷണം നൽകുന്നു. 2013 ഒക്ടോബറിൽ ആരംഭമിട്ട ഈ പദ്ധതിക്ക് കൂടുതൽ പ്രോത്സാഹനവും പ്രചോദനവും ലഭിച്ചുവരുന്നു. വിശക്കുന്നവന് ഭക്ഷണം നൽകുക എന്നുള്ളത് എല്ലാ ധർമ്മസ്ഥാപങ്ങളുടെയും കടമയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണിത്. ധനവാൻ തന്റെ പണം സൂക്ഷിക്കേണ്ടത് വിശക്കുന്നവന്റെ വയറിലും, വിധവയുടെ ഭവനത്തിലും. പാവപ്പെട്ടവന്റെ മടിയിലുമാന്നെന്ന് വി. അംബ്രോസ് സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ ചുവരെഴുത്തുകൾ നമ്മോട് ആഹ്വാനം ചെയുന്നതും ഈ ധ്വനി തന്നെയാണ്. വിശക്കുന്ന ഏതു ജീവിയോടും കാണിക്കേണ്ട കരുണയുടെ ഭാവമാണ് അന്നദാനം. ഈ സദുദ്യമത്തിന് ബലം പകരാൻ മഹാമനസ്കരായവർ ഇവിടേക്ക് വരുന്നു. പെരിഞ്ചേരി ഇടവകയിലെ മറ്റു സംഘടനകളും ഈ സംരംഭത്തിന് കാവൽ നിൽക്കുവാൻ കടന്നുവരുന്നു എന്നുള്ളതു ശുഭകരമായ അടയാളമാണ്.

Holy Mass Timing »

Ordinary days

First Friday

Friday

Sunday

6:00 am, 7:15 am
 

6:00 am, 7:15 am, 10:00 am, 6:00 pm

6:00 am, 7:15 am, 6:00 pm

6:00 am, 7:15 am, 9:30 am, 6:00 pm

Top